പാനൂർ :
വിഷു ദിനത്തിൽ പച്ചക്കറി വിളവെടുത്ത് കരിയാട് ഉദയം കർഷക കൂട്ടായ്മ.
കരിയാട് പടന്നക്കര കളരിക്കണ്ടി നസീറിൻ്റെ ഉടമസ്ഥതയിലുള എലിക്കുനി പാടശേഖരത്തിൽ എൻ.കെ. രവിയുടേയും പി.കെ. രവിയുടേയും നേതൃത്വത്തിൽ നടന്ന വിളവെടുപ്പ് ഉത്സവം പാനൂർ നഗരസഭ ചെയർമാൻ ഹാഷിം ഉദ്ഘാടനംചെയ്തു. കൗൺസിലർ എം.ടി.കെ. ബാബു അധ്യക്ഷത വഹിച്ചു. കളരിക്കണ്ടി നസീർ സ്വാഗതം പറഞ്ഞു. ചീര, വെണ്ട, വെള്ളേരി, പൊട്ട് വെള്ളേരി, പയർ, പടവലം, പാവക്ക, പച്ചമുളക്, കക്കിരി, പൊട്ടിക്ക തുടങ്ങിയവയാണ് വിളവെടുത്ത്തത് . ആരോഗ്യ സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർമാൻ എ.എം. രാജേഷ് ആശംസയർപ്പിച്ച് സംസാരിച്ചു. പി.കെ.രവി നന്ദി പറഞ്ഞു.