Latest News From Kannur

കുട്ടികൾക്ക് വേറിട്ട അനുഭവമായി ട്വിന്നിംഗ് ഓഫ് സ്കൂൾ!*

0

 

 

മാഹി: ചാലക്കര പി.എം.ശ്രീ.ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കുളിൽ നടന്ന ‘ട്വിന്നിംഗ് ഓഫ് സ്കൂൾ’ പ്രാഗ്രാം കുട്ടികൾക്കും അധ്യാപകർക്കും വേറിട്ട അനുഭവമായി. പ്രധാനാധ്യാപിക റീന ചാത്തമ്പള്ളിയോടൊപ്പം പള്ളൂർ നോർത്ത് ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ നിന്നെത്തിയ മുപ്പതോളം കുട്ടികളടങ്ങുന്ന അതിഥി സംഘത്തെ

പ്രധാനാധ്യാപകൻ കെ.വി.മുരളീധരൻ്റെ നേതൃത്വത്തിൽ ആതിഥേയരായ കുട്ടികളും എൻ.സി.സി വളണ്ടിയർമാരും അധ്യപകരും ചേർന്ന് വിദ്യാലയ കവാടത്തിൽ ഹൃദ്യമായി സ്വീകരിച്ചു.

 

തുടർന്നു നടന്ന സൗഹൃദ സമ്മേളനം പ്രധാനാധ്യാപകൻ കെ. വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

 

ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ

വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകനും സിനിമാ പിന്നണി ഗായകനുമായ എം.മുസ്തഫ മാസ്റ്റർ കുട്ടികൾക്കായി ഉണർത്തു പ്രവർത്തനം നടത്തി. നോർത്ത് എൽ.പി. സ്കൂൾ പ്രധാനാധ്യാപിക റീന ചാത്തമ്പള്ളി, പി.ആനന്ദു കുമാർ, കെ. ജി. ഷീജ എന്നിവർ ആശംസകൾ നേർന്നു. സുജിത രായരോത്ത് സ്വാഗതവും ഷിജി ജോസ് നന്ദിയും പറഞ്ഞു. രണ്ടു വിദ്യാലയത്തിലെയും കുട്ടികൾ പരസ്പരം പരിചയപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തു. കുട്ടികൾക്ക് കലാവതരണങ്ങൾക്കും പരസ്പര വിലയിരുത്തലുകൾക്കും അവസരമുണ്ടായി.

പരിപാടിയുടെ ഭാഗമായി മാഹി രാജീവ് ഗാന്ധി കോപ്പറേറ്റീവ് ആയുർവേദ കോളേജിലെ ഡോക്ടർ റീമ കുട്ടികൾക്ക് യോഗ വിദ്യയെ കുറിച്ച് ഡമോൺസ്ട്രേഷൻ ക്ലാസ്സു നല്കി. തുന്നൽ ടീച്ചർ കെ. അജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ കരകൗശല കൗതുകവസ്തു നിർമ്മാണത്തിൽ പരിശീലനവും നല്കി. പി.ടി.മുഹ്സിന , കെ.ദിൻഷ , ടി.റെഹന പി.ഷീജ

പി. ആനന്ദ്, എ.രേഷ്ന,വി.സി. റഷീന എന്നിവർ നേതൃത്വം നല്കി.

വിദ്യാലയാതിരുകൾ ഇല്ലാതെ മേഖലയിലെ വ്യത്യസ്ത വിദ്യാലയങ്ങളിലെ കുട്ടികൾക്കും അധ്യാപകർക്കും ‘ തമ്മിൽ ഒരുമിച്ചു പ്രവർത്തിക്കാം ഒന്നായ് മുന്നേറം!’ എന്ന ആശയത്തിനു പ്രാധാന്യം മാഹി സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിലാണ് ട്വിന്നിംഗ് ഓഫ് സ്കൂൾ പരിപാടി മേഖലയിൽ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.

Leave A Reply

Your email address will not be published.