ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിലെ തിറയുത്സവത്തിൻ്റെ ഭാഗമായി നടന്ന വേട്ടക്കൊരുമകൻ സ്ഥാനത്ത് നിന്നുള്ള താലപ്പൊലി വരവ്.
ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിലെ തിറയുത്സവത്തിൻ്റെ ഭാഗമായി വെറ്റില കൈനീട്ടം, ശാസ്തപ്പൻ്റെ വെള്ളാട്ടങ്ങൾ, അടിയറ വരവ്, വേട്ടക്കൊരുമകൻ സ്ഥാനത്ത് നിന്നുള്ള താലപ്പൊലി വരവ്, പൊതുവാച്ചേരിയിൽ നിന്നും ഘോഷയാത്ര വരവ് എന്നിവയുണ്ടായി. 12 ന് പുലർച്ചെ 3.30 ന് ഗുളികൻ തിറ, തുടർന്ന് 8.30 മുതൽ കുട്ടിച്ചാത്തൻ, മുത്തപ്പൻ, ഘണ്ടകർണ്ണൻ, നാഗഭഗവതി, വസൂരി മാല തുടങ്ങിയ തെയ്യങ്ങളുടെ തിറയാട്ടം, 6.30 ന് ഗുരുസി, തുടർന്ന് വരപ്രത്ത് കുട്ടിച്ചാത്തൻ്റെ തിരുമുടി വെപ്പോടു കൂടി ഉത്സവം സമാപിക്കും.