പുതുശ്ശേരി സർക്കാർ, കൃഷി, കർഷക ക്ഷേമ ഡെപ്യൂട്ടി ഡയറക്‌ടരുടെ കാര്യാലയം, മാഹി
മാഹി കൃഷിവകുപ്പ് 2025-26 സാമ്പത്തിക വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
1. തെങ്ങിനുള്ള വളങ്ങൾ – കുറഞ്ഞത് 5 തെങ്ങുകൾ ഉണ്ടായിരിക്കണം (ഒരു തെങ്ങിന് കടലപ്പുണ്ണാക്ക്- 4 Kg, വേപ്പിൻ പുണ്ണാക്ക്- 3 kg. എല്ലു പൊടി-2 kg, കുമ്മായം – 2 kg. ജൈവവളം 5kg എന്നിവ) – 75% സബ്ബ്സിഡി
2. കൃഷി പണിയായുധങ്ങൾ (കൈക്കോട്ട്, കൊടുവാൾ, മണ്ണുമാന്തി, 1 ലിറ്റർ സ്പ്രേയർ, തേങ്ങപ്പാര, പിക്കാസ്, ഓരോന്നും ഒന്നു വീതം) -50% സബ്‌സിഡി
3. ജൈവ കീട നിയന്ത്രണ ഉപാധികൾ – 50% സബ്സിഡി
4. മണ്ണു/ സിമന്റ് ചെടിച്ചട്ടികൾ (10” or 12″ വലുപ്പമുള്ളവ, പരമാവധി 10 എണ്ണത്തിന്
-50% സബ്‌സിഡി
5. ജലസേചനത്തിനുള്ള പമ്പ് സെറ്റ് സബ്‌സിഡി (കുറഞ്ഞത് 10 സെൻറ് സ്ഥലം സ്വന്തം പേരിൽ കൈവശാവകാശ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. – (ഉയർന്ന സബ് സിഡി Rs 3000/-
6. നടിൽ വസ്തുക്കൾ (വാഴക്കന്ന്, കുറ്റി കുരുമുളക്, തെങ്ങിൻ തൈ, ഒട്ടു മാവ്, ഒട്ടു പ്ലാവ്, ഇഞ്ചി, മഞ്ഞൾ) -75% സബ്‌സിഡി
7. വാഴ (Rs 48/ സെന്റിന്) മരച്ചീനി(Rs 75/ സെന്റിന്) പച്ചക്കറികൾ (Rs 50/ സെന്റിന്) എന്നീ കൃഷിക്കുള്ള സാമ്പത്തികസഹായം. കൃഷി തുടങ്ങുമ്പോൾ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. -50% സബ്‌സിഡി
8. മട്ടുപ്പാവിൽ കൃഷി തുടങ്ങാനുള്ള സാമ്പത്തിക സഹായം -75% സബ്‌സിഡി
9. രോഗം വന്ന തെങ്ങുകൾ മുറിച്ചു മാറ്റി പകരം തൈ വെയ്ക്കാനുള്ള സാമ്പത്തിക സഹായം – ഒരു തെങ്ങിന് 250 രൂപ വീതം.
മേൽ പറഞ്ഞ 1 മുതൽ 6 വരെ DBT രീതിയിൽ സബ്‌സിഡിക്കായി പരിഗണിക്കുന്ന സാധനങ്ങൾ. 2025 മെയ് 1 മുതൽ നവംബർ 30 വരെ കാലയളവിൽ അംഗീകൃത കടകളിൽ നിന്ന് വാങ്ങി, അതിന്റെ GST ബില്ലും, ബാങ്ക് അക്കൗണ്ടിന്റെ പകർപ്പും, ഓഫീസിൽ നിന്ന് ലഭിക്കുന്ന നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചതും പള്ളൂർ / മാഹി കൃഷി ഓഫീസിൽ എത്തിക്കേണ്ടതാണ്.
പുതിയ കർഷക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽികിയവർക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു.
എന്ന്
കൃഷി, കർഷക, ക്ഷേമ ഡെപ്യൂട്ടി ഡയറക്‌ടർ മാഹി