അഴിയൂർ : ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി D Y F I സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പയിനിൻ്റെ ഭാഗമായി ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി D Y F I അഴിയൂർ മേഖലാ കമ്മറ്റി ഏപ്രിൽ 11 തീയ്യതി കോറോത്ത് റോഡിൽ വച്ച് നടത്തുന്ന ജില്ലാതല വടംവലി മത്സര പ്രചരാണാർത്ഥം ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. C P I M ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗം പി.ശ്രീധരൻ ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. D Y F I ബ്ലോക്ക് സെക്രട്ടറി കെ. ഭഗീഷ് മുഖ്യാതിഥി ആയ സദസ്സിൽ മേഖലാ സെക്രട്ടറി സുജേഷ് .കെ. സ്വാഗതവും, പ്രസിഡൻ്റ് ദിൽഷാദ് അദ്ധ്യക്ഷതയും വഹിച്ചു. കെ.പി. പ്രീജിത്ത് കുമാർ, രമ്യകരോടി എന്നിവർ ചടങ്ങിന് അഭിവാദ്യമർപ്പിച്ചു. മേഖലാ കമ്മിറ്റിയംഗം മുഹമ്മദ് റിയാൻ സദസ്സിന് നന്ദി പ്രകാശിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.