കണ്ണൂർ :
വർഗീയ വലത് ഫാസിസ്റ്റ് രാഷ്ട്രീയത്തെ തുറന്ന് കാട്ടിയ എമ്പുരാൻ ചലച്ചിത്ര പ്രവർത്തകർക്കെതിരെ വേട്ടയാടലുകൾ തുടരുകയാണ്. മാദ്ധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരെ സംഘപരിവാർ വെല്ലുവിളികളുയർത്തുന്ന പശ്ചാത്തലത്തിൽ അതിനെതിരെ ബഹുജന ഐക്യം ഉയർത്തിക്കൊണ്ടുവരുവാനും എമ്പുരാൻ സിനിമാ പ്രവർത്തകരെ വേട്ടയാടുന്നതിനെതിരെ വിപുലമായ കേമ്പെയിൻ പരിപാടികൾക്ക് രൂപം നല്കാനും കണ്ണൂരിലെ എഴുത്തുകാരും കലാ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും ഏപ്രിൽ 12 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കണ്ണൂർ ജില്ല പഞ്ചായത്ത് ഹാളിൽ ഒത്തുചേരുകയാണ്. പുരോഗമന ചിന്താഗതിയുള്ള വ്യക്തികളും സംഘടനാ പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ല സെക്രട്ടറി നാരായണൻ കാവുമ്പായിയും കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയനും അഭ്യർത്ഥിച്ചു.