തിരുവനന്തപുരം : കേരളം ആശമാരോടൊപ്പം എന്ന സന്ദേശമുണർത്തിക്കൊണ്ട് സാമൂഹ്യ – സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഏപ്രിൽ 12 ന് ശനിയാഴ്ച രാവിലെ 10.30ന് പൗരസാഗരം പരിപാടി സംഘടിപ്പിക്കുന്നു.
ദിവസങ്ങളായി തുടരുന്ന ആശാപ്രവർത്തകരുടെ ധർണ്ണ സമരവും അതിൻ്റെ ഭാഗമായുള്ള നിരാഹാര സമരവും പരിഹാരം കാണാതെ തുടരുന്ന പശ്ചാത്തലത്തിലാണ് പൗരസാഗരം നടത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലാണ് പൗരസാഗരം സംഘടിപ്പിക്കുന്നത്.
ആശ പ്രവർത്തകർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ഉത്തുതീർപ്പാക്കാത്തതിൽ കേരളീയ പൊതു സമൂഹം ആശങ്കയിലാണ്. സമൂഹത്തിൻ്റെ ആശങ്കയും പ്രതിഷേധവും സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചാണ് പൗരസാഗരം നടത്തുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post