ചുണ്ടങ്ങാപോയിൽ : ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1988 എസ്. എസ്. എൽ. സി. ബാച്ച് ഈ തിരുമുറ്റത്ത് ഇത്തിരി നേരം പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പൂർവ വിദ്യാർത്ഥിയും സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് രാജേഷ് ഇ. കെ. യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ് മിസ്ട്രെസ് ഇൻചാർജ് ലസിത ടീച്ചർ ഉദ്ഘാടനം ചെയ്തു. രക്ത ദാനത്തിൽ മാതൃക കാണിച്ച ടി. ടി. അസ്കറിനെ വേദിയിൽ ആദരിച്ചു. പൂർവ അധ്യാപകരെ ആദരിച്ചു. സഞ്ജയൻ, സഫീർ, അനിൽകുമാർ, രജീഷ്, ജീജ, രസിത, അനിത എന്നിവർ സംസാരിച്ചു. കലാപരിപാടികൾ നടന്നു. എം.പി. ബാബു സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.