പാനൂർ:
പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെണ്ടയാട് പ്രിയദർശിനി ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ മഹാത്മഗാന്ധി കുടുംബ സംഗമം ഷാഫി പറമ്പിൽ എം. പി. ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് എ. പി. രാജു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കെ. പി. വിജീഷ് ആമുഖ ഭാഷണം നടത്തി. പുത്തൂർ മണ്ഡലത്തിലെ മുഴുവൻ ആശ പ്രവർത്തകരെയും ഇൻസ്പെയർ, എൻ. എം.എം. എസ്. അവാർഡ് വിജയികളായ ഇഷാൻ ജിനീഷ്, ഇഷാൻ വിനീഷ് എന്നിവരെയും ഉപഹാരം നൽകി ഷാഫി പറമ്പിൽ എം. പി. ആദരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി. വിമുക്തിമിഷൻ കണ്ണൂർ പ്രിവൻ്റീവ് ഓഫീസർ എക്സൈസ് സമീർ ധർമ്മടം ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ജവഹർ ബാലമഞ്ച് ജില്ല ചെയർമാൻ സി. വി. എ. ജലീൽ, കെ.എസ്. യു. ജില്ല പ്രസിഡണ്ട് അതുൽ എം. സി., എ. പി. ചന്ദ്രൻ, കെ. പി. രാമചന്ദ്രൻ, തേജസ് മുകുന്ദ് അക്ഷര എസ്. മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ദീപശിഖ പ്രയാണത്തിന് അതുൽ എം. സി., അക്ഷര എസ്. മനോഹരൻ, അശ്വിൻ കെ. പി., സൂര്യതേജ്, അഭിരാഗ് സി. വി., തുടങ്ങിയവർ നേതൃത്വം നൽകി. രാത്രി 7 മണിക്ക് കോഴിക്കോട് മ്യൂസിക്കൽ നൈറ്റ് സിൻ്റ മെഗാഷോയോടു കൂടി ഒരാഴ്ചക്കാലം നീണ്ടു നിന്ന പ്രിയദർശിനി ഫെസ്റ്റ് സമാപിച്ചു