Latest News From Kannur

കടവത്തൂർ വോളി 7 മുതൽ 11 വരെ

0

പാനൂർ :

കടവത്തൂർ കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ – സേവന പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്താനായി വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.
7 ന് തിങ്കളാഴ്ച ടൂർണമെൻ്റ് ആരംഭിക്കും. അഞ്ച് ദിവസത്തെ മത്സരങ്ങൾ11 ന് വെള്ളിയാഴ്ച സമാപിക്കും. അഖിലേന്ത്യാ ടീമുകൾ പങ്കെടുക്കുന്ന വോളിബോൾ മത്സരം കടവത്തൂരിൽ ആദ്യമായാണ് നടക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വോളിബോൾ ടൂർണമെൻ്റ്  തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കെയിലിൻ്റെ അദ്ധ്യക്ഷതയിൽ അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പൊലീസ് എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടൂർണമെൻ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ
എ. രാഘവൻ, പി.കെ.മുകുന്ദൻ, വിനയൻ മഠത്തിൽ, മനയത്ത് മുജീബ് ,
ഇ.കെ. പവിത്രൻ എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.