പാനൂർ:
പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെണ്ടയാട് നിർമ്മിച്ച പ്രിയദർശിനി മിനി സ്റ്റേഡിയം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു . ഇപ്പോൾ കേരളം നേരിടുന്ന ലഹരി വ്യാപന വെല്ലുവിളിക്കുള്ള മറുപടിയാണ് പ്രിയദർശിനി മിനി സ്റ്റേഡിയം. ഇത്തരം കളിയിടങ്ങൾ കേരളത്തിലുടനീളം ഉണ്ടാവണം. യുവാക്കളും കുട്ടികളും കളിക്കട്ടെ. ലഹരി വ്യാപനത്തെ കായിക മേഖലയെ വളർത്തി നേരിടാൻ കഴിയണം അദ്ദേഹം പറഞ്ഞു. ഡി. സി. സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ് വിശിഷ്ടാഥിതിയായി. കെ. പി. സി. സി. അംഗം വി. പി. അബ്ദുൾ റഷീദ് മുഖ്യ ഭാഷണം നടത്തി. വി. സുരേന്ദ്രൻ മാസ്റ്റർ, ഡി.സി.സി സെക്രട്ടറിമാരായ കെ. പി. സാജു, , സന്തോഷ് കണ്ണം വെള്ളി, ഹരിദാസ് മൊകേരി, പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. പി. ഹാഷിം, ജവഹർ ബാലമഞ്ച് ജില്ല ചെയർമാൻ സി. വി. എ. ജലീൽ, കെ. എസ്. യു. ജില്ല പ്രസിഡണ്ട് അതുൽ എം. സി., ഗാന്ധി ദർശൻ സമിതിജില്ല പ്രസിഡണ്ട് കെ. ഭാസ്ക്കരൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബിന വി. കെ., മഹിള കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കെ. സി., കോൺഗ്രസ് പാനൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് തേജസ് മുകുന്ദ്, വാഡ് മെമ്പർ ഉഷ എം., തുടങ്ങിയവർ സംസാരിച്ചു. കെ. പി. രാമചന്ദ്രൻ സ്വാഗതവും രജീഷ് പി. പി. നന്ദിയും പറഞ്ഞു.