Latest News From Kannur

*ഇലട്രിക് വീൽ ചെയർ കൈമാറി ; ലോട്ടറി സ്റ്റാൾ ഉദ്ഘാടനം ചെയ്തു* 

0

പാനൂർ :

സെൻട്രൽ പൊയിലൂരിലെ , ശാരീരിക അവശതകൾ അനുഭവിക്കുന്ന കണ്ണിപ്പൊയിൽ അനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന് കൈതങ്ങായി പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ അത്തോളിൽ വാസു നൽകുന്ന ഇലക്ട്രിക്ക് വീൽ ചെയർ കൈമാറലും ലോട്ടറി സ്റ്റാൾ ഉദ്ഘാടനവും നടത്തി .

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലൻ കൊള്ളുമ്മൽ അധ്യക്ഷത വഹിച്ചു. വിൽ ചെയർ കൈമാറലും ലോട്ടറി സ്റ്റാൾ ഉദ്ഘാടനവും അത്തോളിൽ വാസു നിർവഹിച്ചു .

വിപി മനോജൻ, എ പി നാണു ( ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ) രവീന്ദ്രൻ പൊയിലൂർ, ഇ പി ബിജു , കെ.ടി ഭാസ്കരൻ , കെ കെ ദിനേശൻ ,എന്നിവർ പ്രസംഗിച്ചു. .

കെടി ഗോവിന്ദൻ ആദ്യ വിൽപന ഏറ്റുവാങ്ങി,

കുറ്റിയിൽ അമ്മദ് ഹാജി മെമ്മോറിയൽ ട്രസ്റ്റ് വക അനീഷിനുള്ള ധന സഹായം മോളി ബാബു കൈമാറി.

Leave A Reply

Your email address will not be published.