മാഹി : മാഹി സബർമതി ഇന്നോവേഷൻ സംഘടിപ്പിക്കുന്ന ഫ്ലെവേഴ്സ് ഫിയസ്റ്റ ഭക്ഷ്യമേളയുടെ ബ്രോഷർ പ്രകാശനം ഏപ്രിൽ 3 ന് വൈകുന്നേരം 4 മണി മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംസ്ഥാന തല ബിരിയാണി പാചകമത്സര വിജയി മറിയം ജാഫർ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി.സി.ദിവാനന്ദൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭക്ഷ്യമേളയുടെ ഭാഗമായി മയ്യഴിയിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 19 ന് രാവിലെ മാഹി ടാഗോർ പാർക്കിൽ വെച്ച് ചിത്രരചനാ മത്സരം നടത്തും. മാഹി മൈതാനിയിൽ മെയ് 8 മുതൽ 11 വരെ നടക്കുന്ന ഭക്ഷ്യമേളയിൽ ഫുഡ് സ്റ്റാൾ, നഴ്സറി, ഫുഡ് ഡേമോ, പാചക മത്സരം, പ്രദർശനം, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
70 ൽ പരം സ്റ്റാളുകളാണ് മേളയിൽ സജ്ജികരിക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികളായ അസീസ് മാഹി, ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, കെ.രാധാകൃഷ്ണൻ, എം.എ.കൃഷ്ണൻ, കെ.പി.സുമി, ജിജേഷ് ചാമേരി, ശ്രീജേഷ്.വി, അജയൻ പൂഴിയിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post