മാഹി : ഗവ. ജനറൽ ആശുപത്രി പൊതുജനാരോഗ്യ വിഭാഗം നേഴ്സിങ്ങ് ആപ്പീസർ ബി.ശോഭന 36 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം വിരമിച്ചു.
പന്തക്കൽ കോട്ടേൻ്റവിടെ ബാലൻ്റെയും ചന്ദികയുടേയും ആറു മക്കളിൽ മൂത്തവളായ ശോഭന പഠന കാലത്തു തന്നെ ആതുര സേവനം തൻ്റെ ജീവിതാഭിലാഷമായി കൊണ്ടു നടന്നിരുന്നു.
പാനൂർ ഹൈസ്കൂളിൽ നിന്നും SSLC ക്ക് ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും BSc നേഴ്സിങ്ങ് 1988 പൂർത്തിയാക്കുകയും 1989 ൽ തന്നെ പുതുച്ചേരി സർക്കാർ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി ജോലിയിൽ പ്രവേശിച്ചു.
അതേ വർഷം തന്നെ മാഹി സർക്കാർ ആശുപത്രിയിലേക്ക് സ്ഥലം മാറി വന്ന ബി.ശോഭന 2008 ൽ മദർ തെരേസ്സാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ലക്ചർ കം ഡമോൺസ്ട്രേറ്ററയി . പിന്നീട് മാഹി സർക്കാർ ആശുപത്രി ബ്ലഡ് സെൻ്ററിൽ നേഴ്സിങ്ങ് ആപ്പീസറായും, പബ്ലിക്ക് ഹെൽത്ത് നേഴ്സിങ്ങ് ആപ്പീസറായും സ്ഥാനക്കയറ്റം ലഭിക്കുകയുമുണ്ടായി. സുദീർഘമായ 36 വർഷത്തെ സേവന ചരിത്രത്തിൽ നിസ്വാർത്ഥവും ചുറുചുറുക്കോടെയും ജോലിയിൽ വ്യാപൃതരായത് മറ്റുള്ളവർക്ക് എന്നും മാതൃകയാണ്. റിട്ട. ചീഫ് ഫാർമസിസ്റ്റ് കെ. ജയപ്രകാശ് ആണ് ഭർത്താവ്. ഊരാളുങ്കൽ ലേബർ സൊസൈറ്റി ഇലക്ട്രിക്കൽ ഇഞ്ചിനീയർ പ്രശോഭ് ജെ. പി എക മകനാണ്. അഞ്ചരക്കണ്ടി ഹോമിയോ ആശുപത്രി ഡോക്ടർ വൈഷ്ണ പ്രശോഭ് മരുമകളും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post