Latest News From Kannur

അനുസ്മരണ സദസ്സും -ബുക്ക് ഷെൽഫ് ഉത്ഘാടനവും നിർവ്വഹിച്ചു –

0

കാവിന്മൂല ഗാന്ധി സ്മാരക വായനശാല & K C K N ലൈബ്രറിയുടെ ദീർഘകാലം സിക്രട്ടരിയായും, പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഇ.ബാബുവിൻ്റെയും വായനശാല മുൻ പ്രസിഡൻ്റും, രക്ഷാധികാരിയുമായ ഇ. ജനാർദ്ദനൻ്റെയും ചരമദിനം വായനശാല പരിസരത്ത് ഓർമ്മദിനമെന്ന പേരിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു –
കെ. പി. ബാബു മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ല ലൈബ്രറി കൺസിൽ വൈസ് പ്രസിഡൻ്റ്  ടി.പ്രകാശൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നൽകിയ ബുക്ക് ഷെൽഫ് ബ്ലോക്ക് മെമ്പർ എം. രമേശൻ വായനശാലക്ക് കൈമാറി. ചടങ്ങിൽ കെ. സനിൽ , എം. സുനിൽകുമാർ, ഇ.കെ. ശ്രീനാഥ്, രമ്യ വി. സി., വന്ദന കെ., ദീപ്തി കെ., അംഗിത കെ. , മഹിത്ത് വി. എന്നിവർ സംസാരിച്ചു.
പി. ദാസൻ മാസ്റ്റർ സ്വാഗതവും വി. മധുസൂദൻ നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.