Latest News From Kannur

മംഗളം ദിനപത്രം 35-ാം വർഷം ; ഹെറിറ്റേജ് ഹാർമ്മണി 22 ന്

0

തലശ്ശേരി :

മംഗളം ദിനപത്രം 35ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി 22 ന് തലശ്ശേരിയിൽ ഹെറിറ്റേജ് ഹാർമ്മണി എന്ന പേരിൽ വാർഷികാഘോഷ കൂട്ടായ്മ നടത്തുന്നു. നവരത്ന ഇൻ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടി ഒരുക്കുന്നത്.
ഹെറിറ്റേജ് ഹാർമ്മണി ഉദ്ഘാടനവും ആദരസമർപ്പണവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. ഷാഫി പറമ്പിൽ എം പി സപ്ലിമെൻ്റ് പ്രകാശനം ചെയ്യും.
മംഗളം കോഴിക്കോട് യൂനിറ്റ് മേനേജർ എൻ.കെ പ്രസൂൺ ഏറ്റുവാങ്ങും.
കണ്ണൂർ യൂനിറ്റ് ഹെഡ് ഒ.സി. മോഹൻരാജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹഭാഷണം നടത്തും.
മംഗളം മാനേജിങ്ങ് എഡിറ്റർ സാജൻ വർഗീസ് ആമുഖഭാഷണം നടത്തും.
തലശ്ശേരി നഗരസഭ ചെയർപേർസൺ കെ.എം ജമുന റാണി , കണ്ണൂർ റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്ര , പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കാരായി രാജൻ, എം . പി. അരവിന്ദാക്ഷൻ, സി. ഒ. ടി. ബഷീർ, രാജീവൻ എളയാവൂർ, സി.പി. ഷൈജൻ, അരയാക്കണ്ടി സന്തോഷ് , നവാസ് മേത്തർ, കെ.ലിജേഷ്, അഡ്വ. കെ.എ. ലത്തീഫ് , കെ. അച്ചുതൻ, ജവാദ് അഹമ്മദ്, ടി. ഇസ്മയിൽ എന്നിവർ ആശംസ പറയും. മംഗളം ന്യൂസ് എഡിറ്റർ സി.ഒ.ടി അസീസ് സ്വാഗതവും തലശ്ശേരി ലേഖകൻ എൻ. പ്രശാന്ത് നന്ദിയും പറയും.

Leave A Reply

Your email address will not be published.