Latest News From Kannur

കേരളത്തിലെ ആശുപത്രികളിൽ ആയുഷ്‌മാൻ ചികിത്സക്ക് സൗകര്യമൊരുക്കണം: എം എൽ എ

0

മാഹി : കണ്ണൂർ കോഴിക്കോട് ജില്ലകളിൽ മാഹിക്ക് സമീപമുള്ള സ്വകാര്യ ആശുപത്രികളിൽ ആയുഷ്‌മാൻ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പൊതു ചികിത്സ സൗകര്യമൊരുക്കണമെന്ന് രമേശ് പറമ്പത്ത് എം. എൽ. എ. നിയമസഭയിൽ ആവശ്യപ്പെട്ടു. ഗുണഭോക്താക്കൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശിച്ച എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും രമേശ് പറമ്പത്ത് എം. എൽ. എ. ആവശ്യപെട്ടു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതി ഇതുവരെ നടപ്പായിട്ടില്ല. മാഹിയിലെ ആയുർവേദ സിദ്ധ ഹോമിയോപ്പതി ഡോക്‌ടർമാർ 2005 മുതൽശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്.

മാഹി ഗവ. പോളിടെക്‌നിക് കോളജിൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് അധ്യാപകരില്ല. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കമ്മ്യൂണിറ്റി കോളേജിന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടവും കഴിഞ്ഞ 12 വർഷമായി മാഹിയിലില്ല.

നിലവിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈസ്റ്റ് പള്ളൂരിലെ സർക്കാർ അവറോത്ത് മിഡിൽ സ്കൂ‌ൾ അടച്ചുപൂട്ടി കമ്മ്യൂണിറ്റി കോളേജിന് കൈമാറാനുള്ള ശ്രമത്തിൽ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് എം.എൽ. എ നിയമസഭയിൽ പറഞ്ഞു. ഈ സ്കൂളിന്റെ സ്ഥലം മാറ്റിയാൽ സ്കൂൾ വിദ്യാർഥികൾക്ക് പഠിക്കാൻ രണ്ട് കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ടി വരും. പള്ളൂരിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലമുണ്ടെങ്കിലും അത് ഏറ്റെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ല.

മാഹിയിൽ 12 ഹൈമാസ് ലൈറ്റുകൾ ഉണ്ടെങ്കിലും വർഷങ്ങളായി ലൈറ്റുകൾ കത്തുന്നില്ല.

സർക്കാരിന് കീഴിൽ രണ്ട് ടൂറിസ്റ്റ് ഹോട്ടലുകളുണ്ട്. പുതുവൈയിൽ നിന്ന് വരുന്ന വിഐപികൾക്ക് മാഹിയിൽ താമസിക്കാൻ ഇടമില്ല. അതിനാൽ റീജിയണൽ അഡ്മിനിസ്ട്രേഷൻ ഓഫീസിന് തൊട്ടടുത്തുള്ള ടൂറിസം വകുപ്പിന്റെ സ്ഥലം ടൂറിസം വഴിയോ, പിബിഎ മാതൃകയിലോ ആ സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എം. എൽ. എ ആവശ്യപെട്ടു

പുതുവൈയിൽ നിന്ന് മാഹിക്ക് സമീപമുള്ള കണ്ണൂർ വിമാനത്താവളം വഴി വിമാനസർവീസ് ആരംഭിക്കണമെന്ന് ടൂറിസം മന്ത്രിയോട് എം. എൽ. എ. ആവശ്യപ്പെട്ടു.

നിരോധിത പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. നിയമത്തിലെ പോരായ്‌മകൾ മുതലെടുത്ത് അവർ കൂടുതൽ കൂടുതൽ വിൽപ്പന നടത്തുകയാണ്.

കഴിഞ്ഞ 15 വർഷമായി മാഹിയിൽ സാമൂഹ്യക്ഷേമ ഓഫീസർമാരുടെ തസ്ത‌ികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് എം. എൽ. എ. ഓർമ്മിപ്പിച്ചു

.

Leave A Reply

Your email address will not be published.