Latest News From Kannur

ഡി.എ.കുടിശ്ശിക ഉടൻ ലഭ്യമാക്കണം

0

തലശ്ശേരി:സർക്കാർ ജീവനക്കാർക്ക് മൂന്ന് ശതമാനം ഡിഎ ഏപ്രിൽ 1 മുതൽ പ്രഖ്യാപിച്ചെങ്കിലും 39 മാസത്തെ ഡി.എ കുടിശ്ശിക നൽകാതെ മൂന്നാം തവണയാണ് സർക്കാർ ഉത്തരവ് ഇറക്കുന്നത്. വർഷങ്ങളായി ജീവനക്കാർക്ക് ഡിഎ നൽകിയിരുന്നപ്പോൾ  കുടിശ്ശികയും നൽകിയിരുന്നു. എന്നാൽ ഈ അടുത്തകാലത്ത് മൂന്ന് തവണ വിവിധ ഉത്തരവുകളിലായി ഡി എ അനുവദിച്ചപ്പോൾ, കുടിശ്ശിക നൽകാൻ സർക്കാർ തയ്യാറായില്ല. ജീവനക്കാരന് നിലവിൽ യഥാ സമയം ലഭിക്കേണ്ട ആനുകൂല്യമാണ് ശേഷം ലഭിക്കുന്നത് എന്നാൽ ഈ കുടിശ്ശിക നൽകാറുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജീവനക്കാരന് നൽകേണ്ട ആനുകൂല്യം നൽകാതിരിക്കുന്നതിൽ എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഇനിയും ഡി എ 16 ശതമാനം നിലവിൽ നൽകാൻ ഉണ്ട്. കാലാകാലങ്ങളിലെ വില വർദ്ധനനുസരിച്ച് നൽകേണ്ട ആനുകൂല്യമായ ഡി എ ലഭിക്കാത്തത് ജീവനക്കാർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിത്യോപയോഗ സാധനങ്ങൾ അടക്കം  വളരെ വലിയ വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ നിലവിൽ നൽകാനുള്ള ഡിഎ കുടിശ്ശികയും അനുവദിക്കാനുള്ള 16 ശതമാനം ഡിഎയും ഉടൻതന്നെ അനുവദിക്കണമെന്ന് സർക്കാരിനോട് അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിൽ
മൂന്ന് ഗഡു 8%(2+3+3) നൽകിയിട്ട്  118 മാസത്തെ കുടിശികയാണ് ഇനിയും ആറു ഗഡു നൽകാനുമുണ്ട്. ജീവനക്കാർക്ക് കൃത്യമായി നൽകേണ്ട 2019 പേ റിവിഷൻ അരിയർ അടക്കം തടഞ്ഞു വച്ചിരിക്കുകയാണ്. അതിനും ഉടൻതന്നെ പരിഹാരം കാണണം. അതേപോലെ 2024 ലെ പേറിവിഷൻ കമ്മീഷനെ ഇതുവരെ നിയമിച്ചിട്ടില്ല, ഉടൻതന്നെ കമ്മീഷനെ നിയമിച്ച് ജീവനക്കാർക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്ന് സർക്കാരിനോട് A S M S A സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
. സംസ്ഥാന പ്രസിഡണ്ട്. മുന്നാസ് വി.പി. അധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രശോഭ് കൃഷ്ണൻ ജി.പി., ട്രഷറർ ഗോപീകൃഷ്ണൻ എൻ. സി.ടി , ഓർഗനൈസിംഗ് സെക്രട്ടറി പൊന്നു മണി, മനോജ് ജോസ്, ഷിബു വി.ആർ., വഹാബ് കുന്നിക്കോട്, രാജേഷ് കുമാർ സംസാരിച്ചു.

Leave A Reply

Your email address will not be published.