Latest News From Kannur

സ്വാതന്ത്ര്യ സമര സേനാനി പി. വി.ഗോപി അനുസ്മരണം

0

ഇടയിൽ പീടിക : സ്വാതന്ത്ര്യ സമരസേനാനിയും. കോൺഗ്രസ് നേതാവുമായിരുന്ന പി.വി ഗോപിയുടെ 32 മത് ചരമവാർഷികം മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണ യോഗവും നടത്തി. ഗാന്ധിയൻ ചിന്തകളിൽ നിന്ന് വ്യതിചലിച്ച് പോവുന്ന നേതൃത്വം പി. വി. ഗോപിയേട്ടനേ പോലുള്ള വരെ മാതൃകയാക്കണമെന്ന് കെ. പി. സി. സി. അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ അനുസ്‌മരണ യോഗം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പ്രസ്‌താവിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം വി. സി. പ്രസാദ്, പി. പി. വിനോദൻ, പായറ്റ അരവിന്ദൻ, ഉത്തമൻ തിട്ടയിൽ, കെ. കെ. വത്സൻ, പി. ടി. കെ. ശോഭ, തുടങ്ങിയവർ സംസാരിച്ചു. കെ.കെ.ശ്രീജിത്ത് സ്വാഗതവും സന്ദീപ് കോടിയേരി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.