മാഹി: മയ്യഴി വിമോചന സമര ചരിത്രത്തിലെ ധീര രക്തസാക്ഷി പി.കെ. ഉസ്മാൻ മാസ്റ്ററുടെ ഒർമ്മ ദിനം 2025 മാർച്ച് 23 ന് രാവിലെ 10 മണിക്ക് ആചരിക്കും.
ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ പൂർവ്വ വിദ്യാർഥി സംഘടനയായ ‘സഹപാഠി’യുടെ നേതൃത്വത്തിലാണ് സ്മൃതിദിന പരിപാടി സംഘടിപ്പിക്കുക. ഉസ്മാൻ മാസ്റ്ററുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയോടെ പരിപാടി ആരംഭിക്കും.
കോഴിക്കോട് സർവ്വകലാശാല ചരിത്രവിഭാഗം മുൻ മേധാവി പ്രൊഫ: ഇ. ഇസ്മായിൽ അനുസ്‌മരണ പ്രഭാഷണം നടത്തും..