Latest News From Kannur

അദ്ധ്യാപക സുഹൃദ് വേദി; പ്രതിമാസ യോഗവും അനുസ്മരണവും 20 ന്

0

കണ്ണൂർ : കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ധ്യാപക സുഹൃദ് വേദി എന്ന സാംസ്കാരിക സംഘത്തിൻ്റെ പ്രതിമാസ സംഗമവും അനുസ്മരണ പരിപാടിയും 20 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രററി മിനി ഹാളിൽ നടക്കും.
ഈയിടെ അന്തരിച്ച മലയാളസാഹിത്യ തറവാട്ടിലെ കാരണവർ എം.ടി. വാസുദേവൻ നായർ, അദ്ധ്യാപക സംഘടനാ രംഗത്തും വിരമിച്ച ശേഷം പൊതുരംഗത്തും തനിമയാർന്ന പ്രവർത്തനങ്ങളാൽ ശ്രദ്ധേയനായ ടി. കരുണാകരൻ മാസ്റ്റർ, മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രൻ, ഗാനരചയിതാവും തിരക്കഥ – സംഭാഷണ രചയിതാവുമായി ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരുടെ അനുസ്മരണവും മാർച്ച് മാസ യോഗത്തിൽ നടക്കും. ഗാനസ്മൃതി എന്ന നിലയിൽ പി. ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ അദ്ധ്യാപികാദ്ധ്യാപകർ യോഗത്തിൽ ആലപിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അദ്ധ്യാപക സുഹൃദ് വേദി ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.