ചൊക്ലി :
ശ്രീരാമ നവമി മഹോത്സവത്തിൻ്റെ ഭാഗമായുള്ള രഥയാത്രയ്ക്കാണ് മാർച്ച് 15 ന് കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിൽ നിന്ന് തുടക്കമായത്. ലോകം ഒരു കുടുംബം എന്ന മഹാ സന്ദേശം വിളംബരം ചെയ്തു കൊണ്ട് എപ്രിൽ 6 ന് രാമ നവമി വരെയാണ് രഥയാത്ര പ്രയാണം നടക്കുക. 1991 ൽ ആരംഭിച്ച രാമനവമി രഥ യാത്ര 35ാ-മത് യാത്രയ്ക്കാണ് ഇത്തവണ മൂകാംബികയിൽ നിന്നുംതുടക്കം കുറിച്ചത്‘ .കേരളത്തിലും തമിഴ് നാട്ടിലുമായി 23 ദിവസമാണ് രഥയാത്ര പ്രയാണം നടക്കുക. ഇന്നലെ കരിയാട് പള്ളിക്കുനി പരദേവത ക്ഷേത്ര സന്നിധിയിൽ രഥയാത്രക്ക് ഉജ്ജ്വല സ്വീകരണം നൽകി. താലപ്പൊലിയോടു കൂടി പ്രദേശവാസികൾ രഥത്തെ വരവേറ്റു. പള്ളിക്കുനിയിൽ നടന്ന ചടങ്ങിൽ പി.ടി .രത്നാകരൻ അധ്യക്ഷത വഹിച്ചു.ഗോവിന്ദാലയം രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്രഹ്മപാദാനന്ദ സ്വരസ്വതി മുഖ്യപ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് ലളിത സഹസ്രനാമം, ഭജന തുടങ്ങിയവയും നടന്നു.