Latest News From Kannur

വി വി കെ സ്മൃതി ; ധന്യം, ശ്രദ്ധേയം

0

തലശ്ശേരി :

വിവികെ പഠന സമിതിയുടെ നേതൃത്വത്തിൽ “വിവികെ സ്മൃതി ” സംഗമം തലശ്ശേരി ഫെഡറൽ ബേങ്കിന് സമീപം ഫിനിക്സ് കോളജിൽ നടന്നു.
എം. കെ. രാജുമാസ്റ്റുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊ. എ. പി. സുബൈർ , – വിവികെ കവിതകളുടെ പ്രസക്തി ഇന്ന് – എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി . കോളജ് പഠനകാലത്ത് ഒരു ദിനം വിവികെ യെ വസതിയിൽ പോയി കാണാൻ കഴിഞ്ഞതും വിവികെ തന്നെ സ്നേഹവാത്സ്യല്യങ്ങളോടെ ചേർത്ത് നിർത്തി തലോടിയതും അദ്ദേഹം അനുസ്മരിച്ചു . വിവികെ എന്ന മനുഷ്യൻ – എന്ന വിഷയത്തെ അടിസ്ഥാനമാക്കി
വി രവീന്ദ്രനാഥും-വിവികെ കവിതകളുടെ രാഷ്ട്രീയം – എന്ന വിഷയത്തിൽ ചൂര്യയി ചന്ദ്രൻ മാസ്റ്ററും പ്രഭാഷണം നടത്തി. വിവികെ യുടെ ശിഷ്യൻ പ്രൊ. കെ. കുമാരൻ വി വി കെ യെ അനുസ്മരിച്ചു. ഇന്ദിര ഹരീന്ദ്രൻ , വീണ മനയിൽ ,
ധനീഷ് കാപ്പുമ്മൽ , നവതേജ് & പാർട്ടി എന്നിവർ കവിത ആലപിച്ചു.
ശിവപ്രകാശം യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് കവിതാലാപനത്തിലുള്ള പുരസ്കാരം വി.രവീ ന്ദ്രനാഥ് വിതരണം ചെയ്തു. എം. പി. ബാലറാം സ്വാഗതഭാഷണവും
വി.വി.കെ. മാധുരി കൃതജ്ഞതാഭാഷാണവും നടത്തി.

Leave A Reply

Your email address will not be published.