മാഹി കമ്മ്യൂണിറ്റി കോളേജിന് വേണ്ടി അവറോത്ത് ഗവ. മിഡിൽ സ്കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മാഹി ജോ.പി.ടി എയെ മുഖ്യമന്ത്രി രംഗസ്വാമിക്ക് നിവേദനം നൽകി. അവറോത്ത് സ്കൂൾ അടച്ചു പൂട്ടിയാൽ പ്രദേശത്തെ കുട്ടികൾക്ക് മൂന്നോ നാലോ കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാത്രമേ അടുത്ത സർക്കാർ സ്കൂളിൽ എത്താൻ സാധിക്കുകയുള്ളുവെന്ന് ജോ.പി.ടി.എ പ്രസിഡന്റ് സന്ദീവ്.കെ.വി മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപെടുത്തി. അവറോത്ത് സ്കൂൾ അടച്ചു പൂട്ടാതെ കമ്മ്യൂണിറ്റി കോളേജിന് ആവശ്യമായ സ്ഥലവും സൗകര്യവും ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സ്കൂൾ നിലനിർത്തി കൊണ്ട് കമ്മ്യൂണിറ്റി കോളേജ് മാഹിയിൽ കൊണ്ട് വരണം എന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി രമേശ് പറമ്പത്ത് എം എൽ എ അറിയിച്ചു. സ്കൂൾ നിലനിർത്തി കൊണ്ട് കമ്മ്യൂണിറ്റി കോളേജ് മാഹിയിൽ കൊണ്ട് വരാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകുമെന്ന് ഉറപ്പു നൽകി. പൊതുവിൽ സ്കൂൾ സംരക്ഷിക്ക പെടണം എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്, ഇത് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്.