ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ്* *സെന്റർ -കോറോത്ത് റോഡ്* *ലഹരിക്കെതിരെ ബോധവൽക്കരണ കൂട്ടയോട്ടം നടത്തി* .
കുഞ്ഞിപ്പള്ളി :കഴിഞ്ഞ 26 വർഷമായി കോറോത്ത് റോഡ് അത്താണിക്കൽ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണ കൂട്ടയോട്ടം നടത്തി. കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം കുഞ്ഞിപ്പള്ളി ടൗണിൽ ചോമ്പാല പോലീസ് സബ് ഇൻസ്‌പെക്ടർ അനിൽകുമാർ നിർവഹിച്ചു .സമാപന സമ്മേളനത്തിന്റെ ഉൽഘടനം അഴിയൂർ ചുങ്കത്ത് അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ നിർവഹിച്ചു .പി ടി എ പ്രസിഡന്റ് പ്രീജിത്ത് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി .ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്ററിന്റെ ഡയറക്ടർ ആന്റ് കോൺട്രോളർ ആയ സെൻസായി രാവിദ്ദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി ,അഴിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹീം ,അഴിയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സി .എം സജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കരാട്ടെ ഇൻസ്ട്രക്ടർ മൃദുൽ നന്ദി പ്രകടനം നടത്തി .കരാട്ടെ ഇൻസ്‌ട്രക്ടർ സാനിയ മഹേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സീനിയർ ഇൻസ്‌ട്രക്ടർ മാരായ ലിനീഷ് എം .പി ,ഷിബിൽ .എം ,നിധിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .പരിപാടിയിൽ നൂറോളം ബ്ലാക്ക് ബെൽറ്റെഴ്‌സ് പങ്കെടുത്തു .