കോഴിക്കോട് : സുദീർഘവും സ്തുത്യർഹവുമായ സേവനത്തിന് ശേഷം മാർച്ച് 31 ന് സർക്കാർ സർവ്വീസിൽ പൊതുവിദ്യാഭ്യാസവകുപ്പിൽ നിന്നും വിരമിക്കുന്ന കൊടുവള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.വി. ദേവദാസിന് കാവുംഭാഗം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയയപ്പ് നല്കി. റിട്ടയേർഡ് പ്രിൻസിപ്പൽ എം. രാജീവൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി തലശ്ശേരി ബ്രണ്ണൻഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മിസ്ട്രസ്സ് ഒ.പി.ശൈലജ ഉദ്ഘാടനം ചെയ്തു.
ഡോ: ഷിജി , ജെ മഞ്ജു , ബിനോജ് പോൾ, പി. ആശ ,കെ. പി. സിമി, കെ. സപ്ന എന്നിവർ പ്രസംഗിച്ചു
പാനൂർ ഹയർ സെക്കണ്ടറി സ്കൂൾ, തൃക്കരിപ്പൂർ ഹയർ സെക്കൻ്ററി സ്കൂൾ, കാവുംഭാഗം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, ടി.ടി.ഐ കണ്ണൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ദേവദാസ് മാസ്റ്റർ ധർമ്മടം സ്വദേശിയാണ്.