മാഹി: പള്ളൂർ ഗ്രാമത്തി അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററിൽ ആരംഭിക്കുന്ന ആയുഷ്‌മാൻ ആരോഗ്യ മന്ദിറിൻ്റെ(ആയുഷ് ) ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് മാഹി എം. എൽ. എ. രമേഷ് പറമ്പത്ത് നിർവ്വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വയോജന മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും.
മെഡിക്കൽ ക്യാമ്പിൽ ഡയബറ്റിക് ന്യൂറോപ്പതി ടെസ്റ്റും, സൗജന്യ മരുന്ന് വിതരണവും, ഉണ്ടായിരിക്കുന്നതാണ്.
ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ 11 വരെയാണ് ഒ പി ടൈം
അന്നേദിവസം തന്നെ സ്ത്രീകൾക്കായി സൗജന്യ യോഗ ക്ളാസ് ആരംഭിക്കുന്നതാണ്.
മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, ആയുഷ് ഡയറക്ടർ ഡോ. ആർ. ശ്രീധരൻ, മാഹി ഗവ. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ എ. പി. ഇഷാഖ്, ഡോ. നുസ്ഹത്ത് ജെബീൻ, പള്ളൂർ ആയുഷ്മാൻ ആരോഗ്യ മന്ദിർ കമ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ. ജിഷ കെ. ആർ. എന്നിവർ സംബന്ധിക്കും.