മാഹി : അവറോത്ത് ഗവൺമെൻറ് മിഡൽ സ്കൂൾ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. സ്കെയിൽ മോഡൽ മേക്കറും ഇലക്ട്രോണിക്സ് എൻജിനീയറുമായ കൃഷ്ണ രൂപേഷ് കീരിയാട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര അധ്യാപിക കെ. ശ്രീജ അധ്യക്ഷയായി. എ. വി. സിന്ധു, ബിജുഷ ഷൈജു, എം. സൗജത്ത് എന്നിവർ സംസാരിച്ചു. ശാസ്ത്രമേളയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചിരുന്നു