Latest News From Kannur

*ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ വില കുറക്കണം; ബിജെപി*

0

പാനൂർ: പാനൂർ മേഖലയിൽ വർധിപ്പിച്ച ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ വില കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കുത്തുപറമ്പ് മണ്ഡലം എംഎൽഎ കെ പി മോഹനന് നിവേദനം നൽകി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിൽ പാനൂർ മേഖലയിലെ ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ വില അമിതമായ തോതിൽ വർദ്ധിപ്പിക്കുകയുണ്ടായി. 2023 ൽ ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിക്കുകയും, ഇനിയൊരു വർദ്ധനവ് വരുമ്പോൾ അത് കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിൽ ആയിരിക്കണം എന്നും നിശ്ചയിക്കുകയുണ്ടായിരുന്നു. എന്നാൽ വില വർദ്ധിപ്പിക്കേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ലാതിരുന്നിട്ടും 2024 നവംബർ മാസം ഉൽപ്പന്നങ്ങൾക്ക് സ്‌ക്വയർ ഫൂട്ടിന് 3 രൂപയും പിന്നീട് മൂന്ന് മാസത്തിനുശേഷം 2025 ഫെബ്രുവരി 1 ന് 7 രൂപയും വർദ്ധിപ്പിക്കുകയു ണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിലെ രാഷ്ട്രീയ, തൊഴിലാളി സംഘടനക ളുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേരുകയും സംഘടനകൾ കലക്ടർക്ക് നിവേദനം നൽകുകയും ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ വിളിച്ചു ചേർക്കപ്പെട്ട യോഗത്തിൽ ക്രഷർ, ക്വാറി വ്യവസായികളുടെ ഭാഗത്തുനിന്നും ആരും തന്നെ പങ്കെടുക്കാത്തതിനാൽ വീണ്ടും എ ഡി എമ്മിന്റെ അധ്യക്ഷതയിൽ യോഗം നടക്കുകയും ഉൽപ്പന്നങ്ങൾക്ക് 2023 ലെ വിലയിൽ നിന്നും 4 രൂപ മാത്രം വർദ്ധിപ്പിക്കാനും തീരുമാനമായിരുന്നു . എന്നാൽ യോഗ തീരുമാനങ്ങൾക്ക് യാതൊരു വിലയും നൽകാതെ രണ്ടുതവണയായി വർദ്ധിപ്പിച്ച തുകയിൽ നിന്ന് സ്ക്വയർ ഫൂട്ടിന് 1 രൂപ മാത്രം കുറച്ചു കൊണ്ട് ഉത്പനങ്ങൾ വിറ്റഴിക്കുകയാണ്.പൊതുസമൂഹത്തിന്റെ താൽപര്യങ്ങൾക്ക് മുഖ്യ പരിഗണന ലഭിക്കുന്ന വിധത്തിൽ എഡിഎമ്മിന്റെ യോഗ തീരുമാനങ്ങൾ ഒരുതരത്തിലും അംഗീകരിക്കുകയില്ല എന്ന ക്വാറി, ക്രഷർ വ്യവസായികളുടെ വെല്ലുവിളി അവസാനിപ്പിക്കാൻ വേണ്ടി എത്രയും വേഗം കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി വില കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.നിവേദക സംഘത്തിൽ ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് കെ സി വിഷ്ണു, സംസ്ഥാന കൗൺസിൽ അംഗം സി കെ കുഞ്ഞിക്കണ്ണൻ, മണ്ഡലം സെക്രട്ടറി പി പി രജിൽ കുമാർ എന്നിവർ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.