Latest News From Kannur

മാഹി പള്ളിയിൽ വൻ ജനസാഗരം; തിരുനാൾ ജാഗരം നഗരപ്രദക്ഷിണം ഇന്ന്;

0

മാഹി : വിശുദ്ധ അമ്മയുടെ തിരുനാൾ ജാഗര ദിനമായ ഇന്നലെ വൈകിട്ട് 5 30ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ മുൻസിഞ്ഞോർ ജെൻസൺ പുത്തൻ വീട്ടിലിന്റെ മുഖ്യ കാർമീകത്വത്തിൽ സാഘോഷമായ ദിവ്യബലി.നൊവേന എന്നിവ നടന്നു. തുടർന്ന് നഗരപ്രദക്ഷിണം, 15 ന് പുലർച്ചെ ഒരു മണി മുതൽ സെമിത്തേരി റോഡ് ജംഗ്ഷനിൽ നിന്നും ശയനപ്രദക്ഷിണം ആരംഭിക്കും.

ശയനപ്രദക്ഷിണത്തിൽ പങ്കെടുക്കാൻ വിദൂരങ്ങളിൽ നിന്നടക്കമെത്തിയവർ നേരത്തെ തന്നെ പരിസര പ്രദേശങ്ങളിൽ വന്നെത്തിയിട്ടുണ്ട്.

പെരുന്നാൾ ആഘോഷങ്ങളുടെ ഒമ്പതാം ദിനമായിരുന്ന ഇന്നലെ ഫാദർ ജോൺസൻ അവരെവിൻ്റെ മുഖ്യകർമിത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു മാഹി വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിൻ്റെ പ്രധാന ആലോഷ ദിനമായഇന്ന്.

പത്തുമണിക്ക്കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത റവറന്റ്റ് ഡോക്‌ടർ വർഗീസ് ചക്കാലക്കൽ പിതാവിന് റെയിൽവേ സ്റ്റേഷൻറോഡ് ജംഗ്ഷനിൽ സ്വീകരണം നൽകും. തുടർന്ന് 10 30 ന് പിതാവിന്റെ മുഖ്യകാർമീകത്വത്തിൽ ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടാകും. സന്ധ്യക്ക് ശേഷം ആയിരങ്ങൾ അണിചേരുന്ന രഥഘോഷയാത്രക്ക് വഴി നീളെ ജാതിമത ഭേദമെന്യേ വരവേൽപ്പ് നൽകും. 15 ന് വൈ:5 മണിക്ക് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ മത സൗഹാർദ്ദസ്നേഹ സംഗമം നടക്കും.

Leave A Reply

Your email address will not be published.