പാനൂർ :
അൽബിർ കിഡ്സ് ഫെസ്റ്റ് കരിയാട് കരിയാട് നടന്നു. കല്ലിക്കണ്ടി എൻ. എ. എം കോളേജ് പ്രിൻസിപ്പാൾ ക്യാപ്റ്റൻ
ഡോ.എ.പി.ഷമീർ ഉദ്ഘാടനം ചെയ്തു. പുതുശേരി പള്ളി ജമാഅത് പ്രസി .എൻ. എ. കരിം അധ്യക്ഷത വഹിച്ചു. അൽബീർ അഡ്‌മിനിസ്രേറ്റീവ് ഡയറക്ടർ കെ.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നെല്ലിക്ക മുസ്തഫ ഹാജി, മൊയ്തുഹാജി, ഫിർദൗസ്, വി.കെ. കാസിം ഹാജി, ഹമീദ് പൊറ്റേരി, ടി.കെ ഹമീദ് മാസ്റ്റർ, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഷബ്‌നസ് യമാനി, ഹനീഫ പാലേരി, മുഹമ്മദ് ഹനീഫ കരുവാക്കണ്ടി എന്നിവർ ആശംസയർപ്പിച്ചു. ഹസ്നബ് ഹസീബ് ഹുദവി പ്രാർത്ഥന ചൊല്ലി. പരിപാടിയുടെ പവലിയൻ ഉദ്ഘാടനം എൻ. എ. കരിം നിർവഹിച്ചു. ചടങ്ങിൽ ഹംസ മാസ്റ്റർ മയ്യിൽ സ്വാഗതവും O.K. ഇബ്രാഹിം നന്ദിയും പറഞ്ഞു. 5 വേദികളിലായി 850 ഓളം വിദ്യാർത്ഥികൾ കലാപരിപാടികൾ മാറ്റുരച്ചു.