Latest News From Kannur

ഗുജറാത്തിലെ എൻ സി സി ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ ക്യാമ്പിൽ കാലിക്കറ്റ് ഗ്രൂപ്പിനെ രാമവിലാസത്തിലെ എൻ സി സി ഓഫീസർ നയിക്കും

0

ചൊക്ലി : ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് ഒക്ടോബർ 18-മുതൽ 29 -വരെ 12 ദിവസം നീളുന്ന എൻ സി സി ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ക്യാമ്പ് ‘ സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള കോഴിക്കോട് ഗ്രൂപ്പിനെ നയിക്കുന്നത് വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ അസോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ. ടി.പി. രാവിദ് മാസ്റ്ററാണ്. കേരളത്തിൽ നിന്ന് അഞ്ച് ഗ്രൂപ്പുകളാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരം, കൊല്ലം,കോട്ടയം, ഏറണാകുളം, കോഴിക്കോട് – എന്നീ ഗ്രൂപ്പുകളിൽ നിന്നായി 150 കാഡറ്റുകൾ ക്കാണ് പങ്കെടുക്കാനവസരം ലഭിച്ചിച്ചിട്ടുള്ളത്. നാഷണൽ ഇൻറഗ്രേഷൻ ലക്ഷ്യമിട്ടുള്ളതാണ് ക്യാമ്പ്. വ്യത്യസ്ത സംസ്ഥാനങ്ങളിലെ ഐക്യവും, സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയാണിത്. കേരളത്തിലെ ക്യാമ്പംഗങ്ങൾ ഒക്ടോബർ 16-ന് പുറപ്പെട്ട് നവംബർ 1-ന് തിരിച്ചെത്തും.

Leave A Reply

Your email address will not be published.