മാഹി : കലാരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പുത്തലം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 8-ന് രാവിലെ 9:30 മുതൽ പുത്തലം ക്ഷേത്രാങ്കണത്തിലാണ് മത്സരം നടക്കുക. പ്രശസ്ത ചിത്രകാരൻ സൂരജ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിക്ക് സ്വർണ്ണ മെഡൽ സമ്മാനമായി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നഴ്സറി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്:
* നഴ്സറി (L K G, U K G): ക്രയോൺസ് (പ്രത്യേക വിഷയം ഇല്ല).
* ജൂനിയർ എൽ.പി (I – II): വാട്ടർ കളർ, ക്രയോൺസ് (പ്രത്യേക വിഷയം ഇല്ല).
* സീനിയർ എൽ.പി (III – IV): വാട്ടർ കളർ (പ്രത്യേക വിഷയം ഇല്ല).
* യു.പി (V – VII) & ഹൈസ്കൂൾ (VIII – X): വാട്ടർ കളർ. (ഈ വിഭാഗങ്ങൾക്കുള്ള വിഷയം മത്സരത്തിന് തൊട്ടുമുമ്പ് പ്രഖ്യാപിക്കും).
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 8-ന് രാവിലെ 9:15-ന് മുൻപായി മത്സരസ്ഥലത്തെത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 79078 50551 എന്ന നമ്പറിൽ ബന്ധപ്പെടുക.