ചൊക്ലി : രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ നവംബർ 1, 3, 4, 5 തീയതികളിലായി നടക്കുന്ന ചൊക്ലി ഉപജില്ല സ്കൂൾ കലോൽസവത്തിന്റെ ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. രമ്യ ടീച്ചർ സ്കൂൾ മാനേജർ കെ. പ്രസീത്കുമാറിന് നൽകി പ്രകാശനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് എൻ. അനൂപ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപിക എൻ. സ്മിത, ഉപപ്രഥമാധ്യാപകൻ കെ. ഉദയകുമാർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി എ. രചീഷ്, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ടി. പി. ഗിരീഷ് കുമാർ, കലോത്സവ പബ്ലിസിറ്റി കൺവീനർ എ. കെ. അനീഷ് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.