:
പാനൂർ: ഉപജില്ല തനത് കായിക പരിപോഷണ പദ്ധതി ‘ കളിയിടങ്ങൾ ‘ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനവും ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും നടത്തി.
കെ. പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൊകേരി ഈസ്റ്റ് യു പി സ്കൂളിൽ നടന്ന പരിപാടി
മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ അധ്യക്ഷത വഹിച്ചു.
ബൈജു കേളോത്ത് പദ്ധതി വിശദീകരണം നടത്തി. പ്രസന്ന ദേവരാജ്, പി സിമി, പി ബിജു , ബിജേഷ് സി. കെ. രാജേഷ്കുമാർ ആർ.കെ.പി അരവിന്ദൻ മാസ്റ്റർ, സി. വി സുകുമാരൻ മാസ്റ്റർ, അഖിലസജിത്ത് കെ പ്രസംഗിച്ചു. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു