കണ്ണൂർ:
ശാസ്ത്രവേദി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ശാസ്ത്രദിനാഘോഷം സംഘടിപ്പിച്ചു.കണ്ണൂർഡി.സി.സി ഓഫീസ് ഹാളിൽ പ്രസിഡണ്ട് മാർട്ടിൻ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു .
എല്ലാ വർഷവും ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു . 1928 ൽ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സർ സി.വി. രാമൻ “രാമൻ പ്രഭാവം” കണ്ടെത്തിയതിന്റെ സ്മരണാർത്ഥമാണ് ശാസ്ത്രദിനാഘോഷ പരിപാടി നടത്തിയത്. “ഇന്ന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസും സാങ്കേതികവിദ്യയും നമ്മെ മറികടക്കുന്നു, പക്ഷേ ജീവിതം വിലപ്പെട്ടതാണെന്ന് നാം ഓർമ്മിക്കണം. ശാസ്ത്രീയ ചിന്തയുടെയും യുക്തിയുടെയും അഭാവം മൂലം കൊച്ചുകുട്ടികൾ സമ്മർദ്ദം, വിഷാദം, ഹൃദയാഘാതം എന്നിവ അനുഭവിക്കുന്നു. ശാസ്ത്രം ഒരു ജീവിതരീതിയും ചിന്താരീതിയുമാണ്, നമ്മുടെ പൂർവ്വികരുടെ കണ്ടുപിടുത്തങ്ങൾ നാം പുനഃപരിശോധിക്കുകയും അവയെ സംരക്ഷിക്കുകയും വേണം,” എന്ന് ചടങ്ങിൽ സംസാരിച്ച തലശ്ശേരി ബ്രണ്ണൻ കോളേജ് റിട്ട. പ്രിൻസിപ്പാൾ പ്രൊഫ. പി.കെ.വി സുരേന്ദ്രനാഥ് ഊന്നിപ്പറഞ്ഞു.
പ്രൊഫ.എം.പി.ലക്ഷ്മണൻ മുഖ്യ പ്രഭാഷണം നടത്തി.
ശാസ്ത്രവേദി ജില്ല പ്രസിഡണ്ട് എ.ആർ.ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു.എം.രാജീവൻ, കെ.പി.ഗംഗാധരൻ, ആർ.ദിനേശ്, കെ. എൻ.പുഷ്പലത, വി.പി.രാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർ തങ്ങളുടെ അറിവും അനുഭവവും പങ്കുവെച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ശാസ്ത്രവേദി ജില്ല സെക്രട്ടറി എസ്.പി.മധുസൂദനൻ സ്വാഗതവും കെ.സി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.