കണ്ണൂർ : കേരള റിട്ടയേർഡ് ടീച്ചേർസ് കോൺഗ്രസ്സ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുമ്പിൽ ധർണ സംഘടിപ്പിച്ചു.
2022 നു ശേഷം റിട്ടയർ ചെയ്തവരുടെ പെൻഷൻ – ശമ്പളപരിഷക്കരണ ആനുകൂല്യങ്ങൾ അനുവദിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക , വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനക്കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ധർണ സംഘടിപ്പിച്ചത്.
കെ. ആർ. ടി. സി. കണ്ണൂർ ജില്ല പ്രസിഡണ്ട് സി.വി. സോമനാഥൻ്റെ അദ്ധക്ഷതയിൽ ചേർന്ന പരിപാടിയിൽ ഡിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ കോർപറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.വിനോദ്കുമാർ മുഖ്യ ഭാഷണം നടത്തി. ഡോ.ശശിധരൻ കുനിയിൽ, സി.ഭാർഗവൻ, എ.കെ. ഹസ്സൻ, എ.പി.ഫൽഗുനൻ, പി.പ്രസാദൻ, വി.പി. സുകുമാരൻ ,
എം. കുഞ്ഞമ്പു മാസ്റ്റർ, കെ.രാജൻ, കെ. ആർ. ടി. സി. ജില്ല ട്രഷറർ ഉമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.