മട്ടന്നൂർ :
മട്ടന്നൂർ പബ്ലിക് വെൽഫേർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ [ഇരിട്ടി റോഡ് ,മട്ടന്നൂർ, നമ്പർ സി 1841 ]പുതുതായി ആരംഭിച്ച ലോക്കറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സംഘം പ്രസിഡണ്ട് കയനി ബാലകൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ ലോക്കർ ഉദ്ഘാടനം ചെയ്തു .
താക്കോൽ ദാനകർമ്മo നഗരസഭ ചെയർമാൻ നിർവ്വഹിച്ചു .
പ്രൊ. കെ. സദാനന്ദൻ നമ്പ്യാ , വി.ഇ. കുഞ്ഞനന്തൻ, കെ. കെ മോഹനൻ, ടി.വി. പുരുഷോത്തമൻ മാസ്റ്റർ എന്നിവർ ആശംസാഭാഷണം നടത്തി.
സംഘം വൈസ് പ്രസിഡണ്ട് കെ. ശ്രീധരൻ സ്വാഗതവും സെക്രട്ടറി പി.വി. ദിജേഷ് കൃതജ്ഞതയും പറഞ്ഞു.