മാഹി: ഈസ്റ്റ് പള്ളൂരിലും, വെസ്റ്റ് പള്ളൂരിലും (ഒൻപതും, പത്തും വാർഡ് )ലുമായി നിലവിലുള്ള ഒരേ ഒരു സ്‌കൂൾ ആയ അവറോത്ത് മിഡിൽ സ്കൂൾ നിർത്തലാക്കി മാഹിയിലെ കമ്മ്യൂണിറ്റി കോളേജ് ഈസ്റ്റ് പള്ളൂരിൽ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ഈസ്റ്റ് പള്ളൂർ ഐ. എൻ. ടി. യു. സി ഓഫിസിൽ ചേർന്ന ഒൻപതാം വാർഡ് -പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ രണ്ടു പ്രദേശത്തും കൂടിയുള്ള ഒരേ ഒരു പൊതു വിദ്യാലയത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി. യോഗത്തിൽ പദ്‌മാലയം പദ്‌മനാഭൻ അധ്യക്ഷത വഹിച്ചു. മോഹനൻ കുന്നുമ്മൽ, കെ. ഹരീന്ദ്രൻ, കെ. രാഘവൻ, പോത്തങ്ങാട്ട് രാഘവൻ, എം. മാധവൻ, കെ.പി. പ്രേംജിത്ത് എന്നിവർ സംസാരിച്ചു