ന്യൂമാഹി:
വി.ആർ. സുധീഷിൻ്റെ എഴുത്തു ജീവിതത്തിന്റെ 50ാം വാർഷികത്തിൻ്റെ ഭാഗമായി ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി ചിത്രപ്രദർശനം തുടങ്ങി.
വി.ആർ. സുധീഷിൻ്റെ രചനകളിലെ 50 കഥാസന്ദർഭങ്ങൾക്ക് ചിത്രഭാഷ്യമൊരുക്കിയതിൻ്റെ പ്രദർശനമാണ് മലയാള കലാഗ്രാമത്തിൽ തുടങ്ങിയത്. നാടൻ കലാ ഗവേഷകൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. അക്രിലിക് വർണ്ണങ്ങളിൽ ട്യൂബിൽ നിന്ന് നേരിട്ട് ഉപയോഗിച്ച് ത്രിമാന രൂപഘടന സൃഷ്ടിക്കുന്ന രേഖാചിത്രരചനയാണ് ശ്രീനി പാലേരി പരീക്ഷിച്ചിട്ടുള്ളതെന്ന് മാരാർ പറഞ്ഞു. പി.കെ.വി. സാലിഹ് അധ്യക്ഷത വഹിച്ചു. എം.സി. ജീവാനന്ദൻ, സോമൻ മാഹി, വിനയൻ പുത്തലം, കെ.വി.ദിവിത, ചിത്രകാരൻ ശ്രീനി പാലേരി എന്നിവർ പ്രസംഗിച്ചു. ശനിയാഴ്ച വൈകുന്നേരം സമാപിക്കും.