മാഹി : മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 08 ന് ആരംഭിച്ച മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും, സൈലം ഷീൽഡിന്നും റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫിക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ഫൈനലിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം കിരീടം നിലനിർത്തി.
ഏകപക്ഷീയമായ ഒരു ഗോളുകൾക്ക് അഭിലാഷ് F C കുപ്പോത്തിനെ പരാജയപ്പെടുത്തി നാൽപ്പത്തൊന്നാം അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റെ ജേതാക്കളായി.
ഫൈനൽ മത്സരത്തിലെ വിശിഷ്ടാതിഥികൾ മയ്യഴി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറും തീരദേശ ഇൻസ്പെക്ടർ മനോജ് മൈതാനത്ത് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ, മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻ്റ് കെ.സി. നികിലേഷ്, ജനറൽ സിക്രടറി അടിയേരി ജയരാജൻ
19 ടീമുകൾ മാറ്റുരച്ച 18 കളികളുമായി നാൽപ്പത്തി ഒന്നാമത് മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റിനു തിരശ്ശീല വീഴുമ്പോൾ 57 മഞ്ഞ കാർഡുകളും 4 ചുകപ്പുകാർഡുകളും കണ്ടെങ്കിലും 74 മനോഹരമായ ഗോളുകളും ഈ മൈതാനത്ത് പിറന്നു.
ഈ ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനുള്ള റീജൻ പവ്വറിൻ്റെ പേരിലുള്ള ബെസ്റ്റ് പ്ലയർ അവാർഡ് ടൗൺ സ്പ്പോർട്സ് ക്ലബ്ബ് വളപട്ടത്തിൻ്റെ ആകാശ്.
മികച്ച താരത്തിനുള്ള വിലങ്ങിൽ നാരായണൻ്റെ പേരിലുള്ള ബെസ്റ്റ് ഫോർവേർഡ് അവാർഡ് സൂപ്പർ സ്റ്റുഡിയോ വിൻ്റെ ആൻ്റണി, മികച്ച ഗോൾ കീപ്പറിനുള്ള കോട്ടായി കണാരൻ മേസ്തിയുടെ പേരിലുള്ള ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് തയ്യിൽ വാരിയർ മാഹി ഉഷ F C യുടെ ജയ്മി, മികച്ച ഡിഫൻ്റർക്കുള്ള പാലേരി ദാമോദരൻ മാസ്റ്ററുടെ പേരിലുള്ള ബെസ്റ്റ് ഡിഫൻ്റർ അവാർഡ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിൻ്റെ അലി,
ലോർഡ്സ് ക്രിക്കറ്റ് ക്ലബ്ബ് ഏർപ്പെടുത്തിയ ഈ ടൂർണ്ണമെൻ്റിലെ ഫേർ പ്ലേ അവാർഡ് തയ്യിൽ വാരിയേർസ് മാഹി യുടെ ഉഷ F C
ഒ.വി.ബഷീറിൻ്റെ പേരിലുള്ള പ്ലെയർ ഓഫ് ദി ഫൈനൽ അവാർഡ് സൂപ്പർ സ്റ്റുഡിയോവിൻ്റെ ബെല്ലാക്,
ബോണോൻ്റവിടെ അബൂബക്കറുടെ പേരിലുള്ള ടോപ്പ് സ്കോറർ അവാർഡ് ടൗൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണത്തത്തിൻ്റെ ആകാശ്.
ചാരോത്ത് പുരുഷോത്തമൻ്റെ പേരിലുള്ള പേരിലുള്ള പ്രോമിസിങ്ങ് യങ്ങ്സ്റ്റർ അവാർഡ് യുനൈറ്റഡ് F C നെല്ലിക്കുത്തിൻ്റെ രാഹുൽ രാജ്.
സെമിഫൈനൽ മത്സരങ്ങളിലും ഫൈനലിലുമായി ഏറ്റവും മികച്ച ഗോൾ നേടിയ കളിക്കാരന് ചൂടിക്കോട്ടേയിലെ റനീഷിന്റെ സ്മരണ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് റെനീഷിന്റെ ചൂടിക്കോട്ടയിലെ സുഹൃത്തുക്കൾ ‘മോസ്റ്റ് ബ്യൂട്ടിഫുൾ ഗോൾ അവാർഡിന്നു സൂപ്പർ സ്റ്റുഡിയോവിൻ്റെ അലിക്കും നൽകി.