Latest News From Kannur

കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ സോളാർ പ്ലാന്റ് ഉദ്ഘാടനവും സി സി ടിവിസ്വിച്ച് ഓൺ കർമവും27ന്

0

പാനൂർ: കടവത്തൂർ വെസ്റ്റ് യു. പി. സ്കൂൾ 98ാം വാർഷികാഘോഷവും സൗരോർജ്ജത്തിലൂടെ സ്ഥിരോർജ്ജത്തിലേക്ക് എന്ന ആശയവുമായി പി ടി എ കമ്മിറ്റി സ്കൂളിൽ സ്ഥാപിച്ച സോളാർ പ്ലാന്റ് ഉദ്ഘാടനവും സിസിടിവി സ്വിച്ച് ഓൺ കർമവും 27ന് രാവിലെ 10 മണി മുതൽ നടക്കും വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറും.
രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് 8 ലക്ഷം രൂപ ചിലവിൽ സോളാർ പ്ലാന്റും 3 ലക്ഷം രൂപ ചെലവിൽ സി സി ടി വിയും സ്കൂൾ പി.ടി.എ കമ്മിറ്റി സ്ഥാപിക്കുന്നത്. വിദ്യാലയത്തിലേക്കാവശ്യമായ മുഴുവൻ വൈദ്യുതിയും ഇതിലൂടെ ശേഖരിക്കുകയാണ് ലക്ഷ്യം. പാനൂർ ഉപജില്ലയിൽ ആദ്യമായാണ് ഒരു പ്രൈമറി വിദ്യാലയം സോളാർ പ്ലാൻ്റ് ഒരുക്കുന്നതെന്ന് പി.ടി.എ. പ്രസിഡൻ്റ്  സമദ് അറക്കൽ പറഞ്ഞു.
സോളാർ പ്ലാൻ്റ് ഉദ്ഘാടനം പൊട്ടങ്കണ്ടി അബ്ദുളളയും സി.സി.ടി.വി സ്വിച്ച് ഓൺ കർമ്മം പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ്  പൊയിൽ അബ്ദുള്ളയും നിർവഹിക്കും.
വാർഷികാഘോഷം ഉദ്ഘാടനം തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്  സക്കീന തെക്കയിലും പൂർവ വിദ്യാർത്ഥി സംഘടനാ സിക്രട്ടറി ഡോ: കെ. അബൂബക്കർ എഴുതിയ ഹോമിയോപ്പതിയുടെ ഹൃദയതാളങ്ങൾ പുസ്തക പ്രകാശനം ബാലസാഹിത്യകാരൻ രാജു കാട്ടുപുനവും നിർവഹിക്കും. കാട്ടൂർ മഹമൂദ് ഏറ്റുവാങ്ങും. പി.ടി.എ പ്രസിഡൻ്റ്  സമദ് അറക്കൽ അധ്യക്ഷനാകും.

Leave A Reply

Your email address will not be published.