കടവത്തൂർ:
വരാനിരിക്കുന്ന വിശുദ്ധ റമദാനിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും വിശ്വാസികൾക്കിടയിൽ സ്നേഹവും സൗഹാർദ്ദവും നിലനിർത്തണമെന്നും കെ. എൻ. എം. കടവത്തൂർ ഏരിയ സമ്മേളനം അഭ്യർത്ഥിച്ചു.
റമദാൻ നൽകുന്ന സന്ദേശം സമാധാത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശമാണ്. കെ. എൻ. എം. സംസ്ഥാന വൈസ് പ്രസിഡണ്ട് പി. കെ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് കെ. അബൂബക്കർ അധ്യക്ഷനായി. ജില്ലാ വർക്കിംഗ് ഫണ്ടിന്റെ ഉദ്ഘാടനം എൻ. ഐ. എസ്. പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുല്ല നിർവഹിച്ചു. ഐ. എസ്. എം. നടത്തുന്ന ഷർട്ട് പീസ് ചാലഞ്ചിന്റെ മണ്ഡലം ഉദ്ഘാടനം അൽമദീന ഗ്രൂപ്പ് എം. ഡി. പൊയിൽ അബ്ദുല്ലയും എം. ജി. എം. ശേഖരിച്ച ഭക്ഷ്യ കിറ്റിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടരി ഇസ്ഹാക്കലി കല്ലിക്കണ്ടിയും നിർവ്വഹിച്ചു. സംഘടനാ സാരഥികളായ യാക്കൂബ് എലാങ്കോട്, ഇ. അലി ഹാജി, എൻ. കെ. അഹ്‌മദ് മദനി, സി. എഛ്. ഇസ്മായിൽ ഫാറൂഖി, ഷംസീർ കൈതേരി, ടി. അഷ്‌റഫ് മാസ്റ്റർ, അബു പാറാട്, കളത്തിൽ അബ്ദുല്ല, ജാബിർ കടവത്തൂർ എം. ജി. എം. ജില്ലാ പ്രസിഡന്റ് സക്കീന തെക്കയിൽ ആശംസകളർപ്പിച്ചു. അൻസാർ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് കളത്തിൽ സ്വാഗതവും കെ. കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.