പാനൂർ:
ഇഖ്റഅ് ഹിഫ്സുൽ ഖുർആൻ കോളജ് പുതിയ ബ്ലോക് ഉദ്ഘാടനം ചെയ്തു.
പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ആർ അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പി. കെ. ഷാഹുൽ ഹമീദ്, കെ. വി. നാസർ, ഇ. എം. ബഷീർ, പ്രൊഫ. എൻ. കുഞ്ഞമ്മദ്, വൈ എം ഇസ്മാഈൽ ഹാജി, മഷ്ഹൂദ് മാണിക്കോത്ത്, കറാമ ഇബ്റാഹീം, എന്നിവർ സംബന്ധിച്ചു.
വി. പി. എ. പൊയിലൂർ സ്വാഗതവും ഒ. പി. മുസ്തഫ നന്ദിയും പറഞ്ഞു.
ഫാളില പഠനം പൂർത്തീകരിച്ച വിദ്യാർഥിനികൾക്ക് സനദ് ദാനവും നടത്തി.