Latest News From Kannur

വി.ആർ.സുധീഷ് : എഴുത്തു ജീവിതത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം

0

ന്യൂമാഹി: വി.ആർ.സുധീഷിൻ്റെ എഴുത്തു ജീവിതത്തിന്റെ 50ാം വാർഷികം ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി 27ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വ്യാഴം വൈകുന്നേരം നാലിന് പെരിങ്ങാടി എം. മുകുന്ദൻ പാർക്കിൽ പരിപാടി ഉദ്ഘാടനവും ആദരസമർപ്പണവും മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ നിർവഹിക്കും. പി. കൃഷ്ണപ്രസാദിന്റെ ‘ഹൂറി’ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്യും. മാധ്യമ പ്രവർത്തകൻ പി.പി. ശശീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും.
തുടർന്ന് ഗാനസന്ധ്യയും നൃത്താവിഷ്കാരവും നടക്കും.
രാവിലെ ഒമ്പതിന് ന്യൂമാഹി മലയാളകലാഗ്രാമത്തിൽ വി.ആർ സുധീഷിന്റെ കഥാസന്ദർഭങ്ങൾ അടിസ്ഥാനമാക്കി ശ്രീനി പാലേരി രചിച്ച ചിത്രങ്ങളുടെ പ്രദർശനം കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് എം. മുകുന്ദൻ പാർക്കിൽ നടക്കുന്ന ചെറുകഥാ ശില്പശാല വി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വേദിയിൽ സുധീഷ് പൂക്കോമിന്റെ രേഖാ ചിത്ര പ്രദശനവും നടക്കും.

Leave A Reply

Your email address will not be published.