Latest News From Kannur

മാഹി ഇൻസ്റ്റിറ്റ്യൂട്ടോഫ് ഡന്റൽ സയൻസ് & ഹോസ്പിറ്റലിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

0

മാഹി : ചാലക്കര ഡന്റൽ കോളേജ് NSS ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് യൂത്ത് കേരളയുടെ സഹകരണത്തോടെ കോഴിക്കോട് M V R കാൻസർ സെന്റർ & റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.. ക്യാമ്പ് കോളജ് പ്രിൻസിപ്പൽ ഡോ : അനിൽ മേലത്ത് ഉദ്ഘാടനം ചെയ്തു. കോളജ് NSS കോഡിനേറ്റർ ഡോ: അങ്കിത, ഡോ: സഹൽ, ബ്ലഡ് ബാങ്ക് കൗൺസിലർ അഭി, മാഹിയിലെ സന്നദ്ധ രക്തദാന ക്യാമ്പ് കോർഡിനേറ്റർ പി. പി. റിയാസ് വട്ടക്കാരി കൈതാൽ, B D Y K കോർഡിനേറ്റേർമാരായ പി. മുഹമ്മദ് മുസമ്മിൽ മട്ടന്നൂർ, റസ്ലത്ത് കണ്ണൂർ, സ്റ്റംസൽസ് ഡോണർ ചന്ദ്രൻ ഇരിട്ടി, മൻസൂർ തളിപ്പറമ്പ്, കോളേജ് NSS വളണ്ടിയേർസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. .

കീമോ തെറാപ്പിയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നൽകുന്ന B D Y K യും തൃശൂർ അമലാ ഹോസ്പിറ്റലിന്റെയും കേശദാനം പദ്ധതിയിൽ അഴിയൂർ സ്വദേശികളായ സച്ചിന്റെയും ടീനുവിന്റെയും മകൾ നില സച്ചിൻ കേശദാനം ചെയ്തു. മാഹി എക്സൽ പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥിനിയായ പത്തുവയസ്സുകാരി നില സച്ചിന്റെ രണ്ടാമത്തെ കേശദാനമാണ്. M V R കാൻസർ സെന്റർ & റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബ്ലഡ് ബാങ്ക് സൂപ്രവൈസർ അനൂപ് നില സച്ചിനിൽ നിന്നും മുടി ഏറ്റുവാങ്ങി. എൺപതോളം പേർ പങ്കെടുത്ത രക്തദാന ക്യാമ്പിൽ 47 പേർ രക്തദാനം ചെയ്തു.

Leave A Reply

Your email address will not be published.