കണ്ണൂർ :
കേരള റിട്ടയേർഡ് ടീച്ചേർസ് കോൺഗ്രസ് ട്രഷറിക്ക് മുന്നിൽ മാർച്ച് 1 ന് ശനിയാഴ്ച ധർണ്ണ നടത്തും.
കേരള ബജറ്റ് പെൻഷൻകാരെ വഞ്ചിച്ചു എന്ന് ആക്ഷേപിച്ച് കേരള സർവ്വീസ് പെൻഷൻകാരെ ബാധിക്കുന്ന അഞ്ച് ആവശ്യങ്ങൾ നേടിയെടുക്കാൻ പെൻഷൻകാർ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിക്കുന്നത്.
കെ. ആർ.ടി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് കെ. ആർ. ടി. സി. ജില്ല ഭാരവാഹികൾ അറിയിച്ചു.
2022 ന് ശേഷം വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക ,
പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക ,
കുടിശ്ശിക ക്ഷാമാശ്വാസം അനുവദിക്കുക ,
മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കാര്യക്ഷമമാക്കുക ,
വിലക്കയറ്റം തടയുക ,
എന്നിവയാണ് കെ. ആർ. ടി. സി സംസ്ഥാന സർക്കാരിന് മുന്നിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.