പാനൂർ : നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ജനതാ കൺസ്ട്രക്ഷൻ ആൻ്റ് ജനറൽ വർക്കേഴ്സ് യൂനിയൻ (എച്ച്.എം.എസ്) കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും, ചികിത്സ, വിവാഹ ധനസഹായ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ടി.ശ്രീനിവാസൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി പി. ദിനേശൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കുന്നോത്ത്, സജീന്ദ്രൻ പാലത്തായി. രാജൻ മാക്കാണ്ടി, പി. സൂരജ്, ഷിബു പെരിങ്ങത്തൂർ എന്നിവർ പ്രസംഗിച്ചു. വി.പി മോഹനൻ സ്വാഗതവും ഏ.സി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.പി. പ്രഭാകരൻ (പ്രസിഡൻറ് ) വി.പി.മോഹനൻ, രാജൻ മാക്കാണ്ടി, ഏ.സി. സുരേഷ് ബാബു (വൈ.പ്രസിഡൻറ് ) ടി. ശ്രീനിവാസൻ (ജന:സെ) ഷിബു പെരിങ്ങത്തൂർ, പി.പി. പവിത്രൻ, പ്രസീത പാലക്കൂൽ (സെക്രട്ടറിമാർ) ചീളിൽ ചന്ദ്രൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post