Latest News From Kannur

മെഗാ ഇഎൻ.ടി. മെഡിക്കൽ കേമ്പ് നടത്തുന്നു

0

മാഹി : സി. എച്ച് സെന്ററിന്റേയും, തലശ്ശേരി പി.കെ.ഐ കെയർ ഹോസ്പിറ്റലിന്റേയും നീതി ലാബ് ഡയഗ്നോസ്റ്റിക് സെന്റർ മാഹിയുടേയും
സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും, തിമിരരോഗ
നിര്‍ണ്ണയവുംനടത്തുന്നു. ഇതോടൊപ്പം സൗജന്യ കേൾവി പരിശോധന, സംസാര വൈകല്യ നിർണ്ണയ മെഗാ ക്യാമ്പും നടക്കും.

ഫിബ്രവരി 16 ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ മാഹി കോ ഓപ്പറേറ്റീ വ്ബേങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. ബ്ളഡ് ഷുഗര്‍, ക്രിയാറ്റിനിന്‍ടോട്ടൽ,, കൊളസ്റ്റ്രോള്‍, ബ്ളഡ് പ്രഷര്‍തുടങ്ങിയ ടെസ്റ്റുകള്‍സൗജന്യമായി ചെയ്യുന്നു.
റജിസ്ട്രേഷന്‍ രാവിലെ 9മുതല്‍ മാഹി കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍നടക്കും. പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് പി.കെ.അബ്ദുള്ള മുഖ്യാതിഥിയായിരിക്കും.
ഫോൺ: 9946142422, 8129524024

Leave A Reply

Your email address will not be published.