പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ കല്ലി ക്കണ്ടിയിലെ 110 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക പഠനം പൂർത്തിയാക്കി ഭരണാനുമതി നൽകാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി. നിയമസഭയിൽ കെ.പി. മോഹനൻ എം.എൽ. എ.യുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചതാണിത് .ഈ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കപ്പെടും .
കടവത്തൂർ – മുണ്ടത്തോട് റോഡിൽ അരയാക്കണ്ടി പീടികക്കടുത്ത് 95.12 സെന്റ് സ്ഥലം കണ്ടെത്തിയിരുന്നു .നേരത്തെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി കൂത്തുപറമ്പ് എം.എൽ. എ കെ.പി. മോഹനൻ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയെ തുടർന്നാണ് നടപടികൾ വേഗത്തിലായത് . പാറാട്, പെരിങ്ങത്തൂർ, പാറക്കടവ് വൈദ്യുതി സെക്ഷന് കീഴിലെ അറുപതിനായിരത്തോളം ഉപഭോക്താക്കൾക്ക് വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും ചെറുകിട വ്യവസായ മേഖലക്ക് പുതിയ ഉണർവ്വുണ്ടാക്കാനും സബ് സ്റ്റേഷൻയാഥാർത്ഥ്യമാവുന്നതോടെ സാധിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post